കിഫ്ബി ഓഡിറ്റിംഗ് വിഷയം: പ്രതിപക്ഷ വാക്കൗട്ട്
Wednesday, November 13, 2019 11:24 PM IST
തിരുവനന്തപുരം: കിഫ്ബിയില്‍ സിഎജിയുടെ സമഗ്ര ഓഡിറ്റിംഗിന അനുമതി നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നു വാക്കൗട്ട് നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇത് സംബന്ധിച്ച് അവരിപ്പിച്ച സബ്മിഷനെ തുടര്‍ന്നായിരുന്നു വാക്കൗട്ട്. എന്നാല്‍ മന്ത്രി ഐസക് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 20(2), 14(1) ചട്ടങ്ങള്‍ പ്രകാരമുള്ള ഓഡിറ്റിംഗുണ്ടെന്നും വിഷയത്തില്‍ ഇടപെട്ടു സംസാരിച്ച വി.ഡി.സതീശന് പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ അവ്യക്തത നിലനില്ക്കുന്നുണ്ടെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.