പോളി ഹാക്കത്തോണും മെഗാ തൊഴിൽ മേളയും മാർച്ചിൽ
Wednesday, February 19, 2020 12:02 AM IST
തിരുവനന്തപുരം: പോളി ഹാക്കത്തോൺ മാർച്ച് 4, 5 തീയതികളിൽ തൃശൂർ, മുപ്ലിയം ശ്രീ എറണാകുളത്തപ്പൻ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റിൽ നടത്തും. അവസാന വർഷ പോളി ടെക്നിക് വിദ്യാർഥികൾക്കും പാസായവർക്കും www.pol yhack.in എന്ന വെബ് പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം. പ്രായം 25 വയസിൽ കൂടാൻ പാടില്ല. മൂന്നു പേരടങ്ങുന്ന ടീമുകൾ രൂപീകരിച്ചു ഹാക്കത്തോണിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്.
പങ്കെടുക്കുന്ന ടീമുകൾക്ക് 22 വരെ പ്രശ്ന പരിഹാരങ്ങള്‍ സമര്‍പ്പിക്കാം. നിർദേശിക്കുന്ന ആശയങ്ങളിൽ നിന്നും പ്രായോഗികത, സങ്കീർണത, ചെലവ് തുടങ്ങിയവ കണക്കിലെടുത്ത് ഏറ്റവും മികച്ച 100 ടീമുകളെ മാർച്ച് 4, 5 തീയതികളിൽ നടക്കുന്ന 24 മണിക്കൂർ ഹാക്കത്തോണിലേക്ക് തെരഞ്ഞെടുക്കും.
മാർച്ച് അഞ്ചിനു കേരളത്തിനകത്തും പുറത്തും നിന്നായി അൻപതോളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മെഗാ തൊഴിൽ മേളയും നടത്തും. 18 നും 40 നും മധ്യേ പ്രായമുള്ളവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 98470 60999 / +91 9207296278.
സോഷ്യൽ റിസര്‍ച്ച് സൊസൈറ്റി, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍, കേരള സംസ്ഥാന യുവജന കമ്മീഷൻ, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇന്നവേഷന്‍ ആന്‍ഡ് എന്ട്രപ്രര്ണഷിപ്പ് ഡെവലപ്മെന്റ് സെന്റര്‍, കോണ്‍ഫെഡറെഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, യംഗ് ഇന്ത്യന്‍സ്, ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് സൊസൈറ്റി, നൗ നെക്സ്റ്റ്, സെന്റര്‍ ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്മെന്റ്, സോഷ്യല്‍ സര്‍വീസ് സ്കീം എന്നിവരുടെ സഹകരണത്തോടെയാണ് പോളി ഹാക്ക് 2020 സംഘടിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പോളി ഹാക്കിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. പോളി ഹാക്ക് 2020 വെബ്സൈറ്റിന്റെ പ്രകാശനം എഐസിടിഇ ഡയറക്ടര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണനും പോസ്റ്റര്‍ പ്രകാശനം കേരള സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമും നിര്‍വഹിച്ചു.
വ്യവസായ, വാണിജ്യ മേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നു പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ സമാഹരിച്ച്, കുറഞ്ഞ സമയം കൊണ്ട് ചെലവുകുറഞ്ഞ രീതിയിലുള്ള പരിഹാരങ്ങൾ വിദ്യാർഥികളിൽ നിന്ന് തന്നെ തേടുക എന്നതാണ് പോളി ഹാക്കിന്റെ പ്രധാന ആകർഷണം. വിദ്യാർഥികൾക്ക് സ്വയം പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തെരഞ്ഞെടുത്തു അത് പരിഹരിക്കാനുള്ള ആശയങ്ങളും സാങ്കേതിക സംവിധാനങ്ങളും നിർമിക്കാം. വിവിധ ഘട്ടങ്ങളായി നടത്തുന്ന വിലയിരുത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് 2.5 ലക്ഷം രൂപ ക്യാഷ് പ്രൈസ്, ഉപരിപഠനത്തിന് ആകർഷകങ്ങളായ സ്കോളർഷിപ്പുകള്‍, സംരംഭം തുടങ്ങുന്നതിനാവശ്യമായ സൗജന്യ ഇന്‍ക്യുബേഷന്‍ സൗകര്യങ്ങള്‍, സർട്ടിഫിക്കറ്റുകള്‍, ഉപഹാരങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ ഒട്ടനവധി തൊഴില്‍ അവസരങ്ങളും ലഭിക്കുന്നു.