കരാറുകാരുടെ സമരം: ഇന്നു ചർച്ച
Wednesday, February 19, 2020 12:02 AM IST
മൂവാറ്റുപുഴ: ജല അഥോറിറ്റി എറണാകുളം, ഇടുക്കി ജില്ലകളിലെ കരാറുകാർ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുന്നതിനായി ഇന്നു തിരുവനന്തപുരത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ചർച്ച നടക്കും.
ഇന്നലെ കരാറുകാരുമായി എൽദോ ഏബ്രഹാം എംഎൽഎ നടത്തിയ ചർച്ചയെത്തുടർന്നാണ് ഇന്നു തിരുവനന്തപുരത്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ മന്ത്രിയുമായി ചർച്ചയ്ക്കു കളമൊരുങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ നിർമാണ പ്രവൃത്തികളുടെ പണം ജല അഥോറിറ്റിയിലെ കരാറുകാർക്കു ലഭിച്ചിട്ടില്ല.