‘മെത്രാന് സമിതിയുടെ ആഹ്വാനം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം’
Saturday, February 22, 2020 11:56 PM IST
കൊച്ചി: ഗര്‍ഭഛിദ്രം ആറുമാസം വരെ നിയമവിധേയമാക്കാനുള്ള നടപടികള്‍ കടുത്ത അനീതിയായി അപലപിക്കപ്പെടേണ്ടതാണെന്ന ദേശീയ മെത്രാന്‍സമിതിയുടെ ആഹ്വാനം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നു സീറോ മലബാര്‍ പ്രോ ലൈഫ് സമിതി.
ഓരോ മനുഷ്യജീവിതത്തിനും അന്തര്‍ലീനമായ അന്തസുണ്ട്. ഗര്‍ഭപാത്രം മുതല്‍ ശവകുടീരം വരെ മനുഷ്യനെ ബഹുമാനിക്കുകയും ഒരു വ്യക്തിയായി കണക്കാക്കുകയും ചെയ്യണം.
ജീവനുവേണ്ടിയുള്ള ദേശീയ മെത്രാന്‍സമിതിയുടെ ആഹ്വാനം സ്വാഗതാര്‍ഹമാണെന്നു സീറോ മലബാര്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.