മദ്യം ലഭിച്ചില്ല, രണ്ടു പേർ ജീവനൊടുക്കി
Saturday, March 28, 2020 1:18 AM IST
തൃശൂർ: മദ്യശാലകൾ അടച്ചതിനെതുടർന്ന് മദ്യം കിട്ടാതെ അസ്വസ്ഥനായിരുന്ന യുവാവ് മരിച്ചനിലയിൽ. കേച്ചേരിക്കടുത്തു തൂവാനൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജ്(38) ആണ് മരിച്ചത്. മദ്യം ലഭിക്കാത്തതിനെതുടർന്നു രണ്ടുദിവസമായി സനോജ് കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. സനോജിനെ വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവിവാഹിതനാണ്.
കിഴക്കമ്പലം: മദ്യം അന്വേഷിച്ചു നടന്ന യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുന്നത്തുനാട് പഞ്ചായത്ത് പിണർമുണ്ട ചായിക്കര മുരളി (44) യെയാണ് വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
മദ്യം ലഭിക്കാത്തതിനെത്തുടർന്ന് ഇയാൾ ഇന്നലെ പകൽ വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇൻക്വസ്റ്റും തുടർ നടപടികളും ഇന്നു നടക്കുമെന്നു അമ്പലമേട് പോലീസ് അറിയിച്ചു. ഭാര്യ: നിർമല, മകൻ: അലേഷ്. മാതാവ്: കിളുന്നല, സഹോദരിമാർ: രാധ, ഗിരിജ.