ഗവർണർ രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തി
Tuesday, March 31, 2020 12:22 AM IST
തിരുവനന്തപുരം: കേരള അതിർത്തി മണ്ണിട്ടു തടഞ്ഞു ചരക്കുനീക്കവും രോഗികളെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമവും തടഞ്ഞ കർണാടക സർക്കാരിന്റെ നടപടി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രപതിയുടെ ശ്രദ്ധയിൽ പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക ഗവർണർ വാജുഭായ് വാല, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ എന്നിവരുമായും കേരള ഗവ൪ണ൪ സംസാരിച്ചു.