അർജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
Monday, April 6, 2020 11:29 PM IST
തിരുവനന്തപുരം: നാടക- ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനായിരുന്നു അർജുനൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനൻ മാസ്റ്ററുടെ വിയോഗം സംഗീതലോകത്തിനു മാത്രമല്ല സമൂഹത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാള ചലച്ചിത്ര ഗാനശാഖയുടെ സുവർണ ദശകങ്ങളിൽ അതീവ ഹൃദ്യവും കാലാതിവർത്തിയുമായ ഈണങ്ങളിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞ് നിന്ന സംഗീത സംവിധായകനാണ് അർജുനൻ മാസ്റ്ററെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.