മുല്ലപ്പള്ളി കഥയറിയാതെ ആട്ടം കാണുന്നു: മുഖ്യമന്ത്രി
Tuesday, April 7, 2020 11:18 PM IST
തിരുവനന്തപുരം: പ്രവാസികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസ് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ കഥയറിയാതെയുള്ള ആട്ടം കാണലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളോടുള്ള വീഡിയോ കോണ്‍ഫറസിൽ പോലും അസിഷ്ണുത കാട്ടി കുശുന്പ് പറയുന്നവരോട് എന്താണു പറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇവരുടെ വിമർശനം കേട്ട് പ്രവാസികളോടുള്ള നയം തിരുത്തില്ല. 20 രാജ്യങ്ങളിലെ 40 പ്രവാസി മലയാളികളുമായാണ് വീഡിയോ കോണ്‍ഫറൻസ് നടത്തിയത്. പ്രവാസിലോകത്ത് കേരളീയർക്കായി ഇടപെടുന്നവരാണ് ഇവരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷനേതാവെന്നാൽ എല്ലാത്തിനേയും എതിർക്കുന്നതെന്ന നിലപാടിലേക്ക് ഇപ്പോൾ രമേശ് ചെന്നിത്തല രംഗപ്രവേശനം ചെയ്തിരിക്കയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.