ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും
Tuesday, June 2, 2020 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ലോ​​​ക്ക് ഡൗ​​​ണി​​​നെ തു​​​ട​​​ർ​​​ന്ന് മാ​​​ർ​​​ച്ച് 22നു ​​​നി​​​ർ​​​ത്തി​​​വ​​​ച്ച ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് ഇ​​​ന്നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. മാ​​​ർ​​​ച്ച് 22ന് ​​​ന​​​റു​​​ക്കെ​​​ടു​​​പ്പ് നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പൗ​​​ർ​​​ണ​​​മി RN 435 ഭാ​​​ഗ്യ​​​ക്കു​​​റി​​​യാ​​​ണ് ഇ​​​ന്നു ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നി​​​നു ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ക.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗോ​​​ർ​​​ഖി ഭ​​​വ​​​നി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്. 80 ല​​​ക്ഷം രൂ​​​പ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മു​​​ള്ള ഈ ​​​ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ 66 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ആ​​​കെ 96 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് അ​​​ച്ച​​​ടി​​​ച്ച​​​ത്. ന​​​റു​​​ക്കെ​​​ടു​​​പ്പ് മാ​​​റ്റി​​​വ​​​ച്ച എ​​​ട്ടു ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളി​​​ൽ ഇ​​​നി​​​യു​​​ള്ള വി​​​ൻ​​​വി​​​ൻ W 557, സ്ത്രീ ​​​ശ​​​ക്തി SS 202, അ​​​ക്ഷ​​​യ AK 438, കാ​​​രു​​​ണ്യ​​​പ്ല​​​സ് KN 309, നി​​​ർ​​​മ​​​ല NR 166, പൗ​​​ർ​​​ണ​​​മി RN 436, സ​​​മ്മ​​​ർ ബ​​​ന്പ​​​ർ BR 72 എ​​​ന്നി​​​വ ഈ ​​​മാ​​​സം യ​​​ഥാ​​​ക്ര​​​മം 5, 9, 12, 16, 19, 23, 26 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കും. ചൊ​​​വ്വ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ്.


ലോ​​​ക്ക് ഡൗ​​​ണി​​​നെ തു​​​ട​​​ർ​​​ന്ന് നി​​​ർ​​​ത്തി​​​വ​​​ച്ച ഭാ​​​ഗ്യ​​​ക്കു​​​റി വി​​​ല്പ​​​ന ഇ​​​ള​​​വു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മേ​​​യ് 21നാ​​​ണ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.