ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ ഒരുകോടി രൂപയുടെ സ്കോളർഷിപ് നൽകും
Saturday, July 4, 2020 12:55 AM IST
തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളികളുടെയും ജീവനോപാധികൾ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കൾക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുകോടി രൂപയുടെ സ്കോളർഷിപ് നൽകും എന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ട്യൂഷൻ ഫീസിൽ 25 ശതമാനം മുതൽ 100 ശതമാനം വരെ ഇളവു നൽകിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതുപോലെ ചിന്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.