കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, July 8, 2020 12:12 AM IST
ഈ​രാ​റ്റു​പേ​ട്ട: കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തീ​ക്കോ​യി പു​ത​ന​പ്ര​കു​ന്നേ​ൽ ബേ​ബി​യു​ടെ മ​ക​ൻ എ​ബി​ൻ (28) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​ന് ഈ​രാ​റ്റു​പേ​ട്ട എ​ടി​എ​മ്മി​നു സ​മീ​പ​ം കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചായിരുന്നു അ​പ​ക​ടം . സ്കൂ​ട്ട​റിൽനിന്നു തെറിച്ചു വീണു പരിക്കേറ്റ എ​ബി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഞ്ഞ​പ്പ​ള്ളി​യി​ലെ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യിരുന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സീ​നാ ജോ​സ​ഫ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ബി​ൻ, സെ​ബി​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.