ഉന്നതകോടതിവിധികൾ നിയമങ്ങൾക്കു തുല്യമെന്ന് നുവാൽസ് വൈസ് ചാൻസലർ
Friday, July 10, 2020 11:30 PM IST
കൊച്ചി: ഉന്നതകോടതികളുടെ വിധികൾ ലോക്സഭയും നിയമസഭകളും പാസാക്കുന്ന നിയമങ്ങൾപോലെതന്നെ പ്രാധാന്യമുള്ളതാണെന്ന് നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി. കോടതി വിധികൾ സസൂക്ഷ്മം പഠനവിഷയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നുവാൽസ് അഡ്ജോന്റ് പ്രഫസറും ഹൈക്കോടതി അഭിഭാഷകനുമായ ഡോ. പോളി മാത്യു മുരിക്കൻ രചിച്ച, “നിയമസാഗരത്തിലെ അലയൊലികൾ” എന്ന പുസ്തകം നുവാൽസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിസ്ട്രാർ എം.ജി. മഹാദേവനു കോപ്പി നൽകി പുസ്തകം പ്രകാശനം നിർവഹിച്ചു. അഡ്വ. നാഗരാജ് നാരായണൻ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകർത്താവ് ഡോ. പോളി മാത്യു മുരിക്കൻ നന്ദി പറഞ്ഞു.