കോവിഡ് പ്രതിരോധം: സർക്കാർ പരാജയപ്പെട്ടതായി യുഡിഎഫ്
Monday, July 13, 2020 11:52 PM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ പരാജയപ്പെട്ടതായി യുഡിഎഫ്. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായമുയർന്നത്. സംസ്ഥാനത്ത് രോഗം പടരാൻ കാരണം വിദേശത്തു നിന്നോ അന്യസംസ്ഥാനത്തു നിന്നോ വന്നവരല്ല.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടായ പാളിച്ചമൂലം സന്പർക്കത്തിലൂടെയാണ് രോഗം വ്യാപിക്കുന്നത്.രോഗവ്യാപനം വർധിച്ചത് സമരങ്ങൾ കാരണമാണെന്നു പറഞ്ഞ് ജനരോഷം യുഡിഎഫിനെതിരേ തിരിക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.