നഗരമധ്യത്തിൽ യുവാക്കൾ തമ്മിലേറ്റുമുട്ടി;ഒരാൾ കൊല്ലപ്പെട്ടു
Tuesday, July 14, 2020 11:20 PM IST
ഹരിപ്പാട്: പട്ടാപ്പകൽ നഗരമധ്യത്തിൽ കൊലപാതകം. വാക്കുതർക്കത്തിനിടെ ഉണ്ടായ മർദനത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ രാവിലെ ഒന്പതോടെയാണ് സംഭവം.
ഓച്ചിറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകനാ(48)ണ് മരിച്ചത്. സംഭവത്തിൽ ഹരിപ്പാട് കൂട്ടംകൈത സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന വിനോദിനെ ഹരിപ്പാട് പോലീസ് അറസ്റ്റു ചെയ്തു. ഇരുവരുംചെരുപ്പ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. മർദനത്തിൽ സാരമായി പരിക്കേറ്റ മുരുകനെ ഉടനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.