പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി
Tuesday, August 4, 2020 12:42 AM IST
തിരുവനന്തപുരം: ഒരു കൂട്ടമാൾക്കാർ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടായ്മകൾ നടത്തിയത് പൊതുസമൂഹത്തിൽ ജാഗ്രത ആവശ്യമില്ലെന്ന സന്ദേശം പരത്താൻ ഇടയാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ജാഗ്രതക്കുറവുണ്ടായെന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് പ്രതിപക്ഷ പ്രതിഷേധങ്ങളെ പരോക്ഷമായി പരാമർശിച്ചു മുഖ്യമന്ത്രി രൂക്ഷവിമർശനം ഉയർത്തിയത്.