അധ്യാപക തസ്തികകളില്‍ നിയമന ശിപാര്‍ശ നല്‍കണം. കെഎസ്ടിഎഫ്
Wednesday, August 5, 2020 12:05 AM IST
തിരുവനന്തപുരം: സ്കൂളുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനശിപാര്‍ശ നല്‍കണമെന്ന് കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്റര് തസ്തികകളിലേക്കുള്ള പ്രമോഷന് ഉടന്‍ പൂര്‍ത്തീകരിക്കുകയും അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഉടന്‍ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോള്‍ ഭാഷാപരമായ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ അംഗീകരിച്ചുകൊണ്ടും മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെയും സംസ്ഥാന സര്‍ക്കാറുകളെ വിശ്വാസത്തിലെടുത്തും വിവാദങ്ങള്‍ക്ക് ഇടംനല്‍കാതെയും നടപ്പാക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ആന്റണി രാജു ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. എം. മുഹമ്മദാലി സ്വാഗതവും ട്രഷറര്‍ ജെയിംസ് സേവ്യര്‍ നന്ദിയും പറഞ്ഞു. ജെയിംസ് കുര്യന്, പ്രസാദ് പി. ടൈറ്റസ്, ജോസഫ് ടി. മാത്യു, പി.പി. ഫ്രാന്‍സിസ്, ജോസ് ജോസഫ്, ജെ.ആര്. സാലു തുടങ്ങിയവര്‍ പ്രസംഗിച്ചു.