കേന്ദ്രസഹായം: പ്രധാനമന്ത്രിയുമായി ഇന്നു ചർച്ച
Monday, August 10, 2020 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനം കാലവർഷക്കെടുതിയുടെ നടുവിൽ നിൽക്കവേ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ പ്രതീക്ഷയുമായി കേരളം. മൂന്നാർ പെട്ടിമുടി ഉരുൾപൊട്ടലും കാലവർഷ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നാണു സംസ്ഥാനത്തിന്റെ പ്രതീക്ഷ.
ഇന്നു രാവിലെ 11നാണു വീഡിയോ കോണ്‍ഫറൻസ് വഴിയുള്ള യോഗം. മുഖ്യമന്ത്രി, റവന്യു മന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.