സെക്രട്ടേറിയറ്റ് സമരം ഇന്ന്
Tuesday, October 20, 2020 10:49 PM IST
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല യൂണിറ്റ് ഭാരവാഹികൾ ഇന്നു രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. എസ്. മനോജ് ധർണ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി. അനിൽകുമാർ അധ്യക്ഷത വഹിക്കും.