ബസിൽ സെക്യൂരിറ്റി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു
Saturday, October 24, 2020 12:02 AM IST
വൈക്കം: ബസ് യാത്രയ്ക്കിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ കുഴ ഞ്ഞുവീണു മരിച്ചു. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം മുരിക്കനാവാലയിൽ രാജപ്പനാ (68)ണ് മരിച്ചത്. ഇന്നലെ രാവിലെ 6.30നു വൈക്കത്തുനിന്നും എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഇയാൾ കൂട്ടുമ്മേൽ നിന്നു കയറുകയായിരുന്നു.
ചെന്പ് കാട്ടിക്കുന്നിലെത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹത്തിനു ബസ് ജീവനക്കാർ വെള്ളം നൽകി. തുടർന്ന് ബസിൽ തന്നെ പുത്തൻകാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടറില്ലായിരുന്നു. പിന്നീട് യാത്രക്കാരുടെ സഹകരണത്തോടെ ബസ് നിർത്താതെ തൃപ്പൂണിത്തുറ ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. കെഎസ്ആർടിസി അധികൃതർ അറിയിച്ചത് അനുസരിച്ചു ബസ് വന്നയുടൻ ഡോക്ടർ ബസിനുള്ളിലെത്തി പരിശോധിച്ചു അത്യാഹിത വിഭാഗത്തിലേക്കു മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ലീല. മകൾ: രജനി. മരുമകൻ: സുനിൽ.