മുഖ്യമന്ത്രി കുടുങ്ങുമെന്നായതോടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം: ചെന്നിത്തല
Saturday, November 21, 2020 11:56 PM IST
തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെയുള്ളവയിൽ കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കുടുങ്ങുമെന്ന് വന്നതോടെ എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തി നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ ആരോപണം ഉന്നയിച്ചത്.