വാടകക്കരാറിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് അനുവദിക്കും
Friday, January 22, 2021 12:37 AM IST
തിരുവനന്തപുരം: വാടക വീടുകളിൽ താമസിക്കുന്നവർക്ക് സാധുതയുള്ള വാടകക്കരാറിന്റെ അടിസ്ഥാനത്തിൽ റേഷൻകാർഡ് അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ.
ഇ.ടി. ടൈസണ് മാസ്റ്ററുടെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമായതിനാൽ വാടക വീടുകളിൽ താമസിക്കുന്നവർക്ക് പുതിയ റേഷൻ കാർഡിന് അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി അറിയിച്ചു.