ടി. പത്മനാഭന്റെ പ്രതികരണം വസ്തുതകള്‍ മനസിലാക്കാതെ: എം.സി. ജോസഫൈന്
Tuesday, January 26, 2021 1:17 AM IST
കൊച്ചി: കഥാകൃത്ത് ടി. പത്മനാഭന് വസ്തുതകള്‍ മനസിലാക്കാതെ തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ വേദനാജനകമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. സാഹിത്യകാരന്മാരോട് ബഹുമാനമുണ്ട്. എന്താണ് ഉണ്ടായത് എന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നു, ജോസഫൈന് പറഞ്ഞു. യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും അവർ പറഞ്ഞു.
87 വയസുള്ള കിടപ്പുരോഗിയായ വൃദ്ധയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണവുമായി ജോസഫൈന്റെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ സപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയോടനുബന്ധിച്ച് വീട്ടിലെത്തിയ പി. ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കളോടായിരുന്നു ടി. പത്മനാഭന്റെ പ്രതികരണം. ഇന്നോവ കാറും വലിയ ശമ്പളവും നല്കി വനിതാ കമ്മീഷന് അധ്യക്ഷയെ നിയമിച്ചിട്ടുള്ളത് എന്തിനാണെന്നായിരുന്നു പത്മനാഭന്റെ ചോദ്യം.