ചേർത്തലയിൽ ആർഎസ്എസ് - എസ്ഡിപിഐ സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
Wednesday, February 24, 2021 11:50 PM IST
ചേർത്തല: ചേർത്തലയിൽ ആർഎസ്എസ് - എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരു ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ഇരുവിഭാഗത്തിലുമായി നിരവധി പേർക്ക് പരിക്ക്. വയലാർ ഗ്രാമപഞ്ചായത്ത് ആർഎസ്എസ് നാഗംകുളങ്ങര നാലാം വാർഡ് തട്ടാപറന്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണൻ (22) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കെ.എസ്. നന്ദു (22) വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും, മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്.
ചേർത്തല വയലാർ നാഗംകുളങ്ങര കവലയിൽ ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ ആചരിക്കും.