പത്താംതരം തുല്യതാപരീക്ഷ മേയ് 24 മുതൽ
Tuesday, April 13, 2021 1:00 AM IST
തിരുവനന്തപുരം: പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും. പരീക്ഷാഫീസ് 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ) അടയ്ക്കാം.
അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ അപേക്ഷ നൽകണം.