രാജ്യസഭ: ശിവദാസനും ബ്രിട്ടാസും പത്രിക സമർപ്പിച്ചു
Tuesday, April 20, 2021 12:34 AM IST
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായ ജോണ് ബ്രിട്ടാസും ഡോ.വി. ശിവദാസനും നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ നിയമസഭാ സെക്രട്ടറിക്കാണ് പത്രിക സമർപ്പിച്ചത്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമെത്തിയാണ് ഇരുവരും പത്രിക സമർപ്പിച്ചത്.