മൂന്നു മാസത്തിനു ശേഷം രണ്ടാം ഡോസ് കൂടുതൽ ഗുണകരം: മുഖ്യമന്ത്രി
Thursday, May 6, 2021 1:27 AM IST
തിരുവനന്തപുരം: ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ രണ്ടാം ഡോസ് മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണു കൂടുതൽ ഗുണകരമെന്നു പുതിയ പഠനങ്ങൾ തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ടാം ഡോസ് എടുക്കാൻ വേണ്ടി തിടുക്കം കൂട്ടേണ്ട ആവശ്യമില്ല. വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്കു മുൻഗണന കൊടുക്കും. 80 വയസിനു മുകളിലുള്ളവരിൽ ഇനിയും വാക്സിൻ സ്വീകരിക്കാത്തവരുണ്ട്. അവർക്കും മുൻഗണന നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.