റവ. ഡോ. ജോണ്‍ തെക്കേക്കര സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജ് അസോ. ഡയറക്ടർ
റവ. ഡോ. ജോണ്‍ തെക്കേക്കര സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജ് അസോ. ഡയറക്ടർ
Tuesday, May 11, 2021 12:40 AM IST
ച​ങ്ങ​നാ​ശേ​രി: ബം​ഗ​ളൂരു സെ​ന്‍റ് ജോ​ണ്‍സ് നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ റ​വ.​ ഡോ.​ ജോ​ണ്‍ തെ​ക്കേ​ക്ക​ര​യെ സി​ബി​സി​ഐ നി​യ​മി​ച്ചു.

1500-​ല​ധി​കം കി​ട​ക്ക​ക​ളും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള ആ​ശു​പ​ത്രി​യു​ടെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെയും ചു​മ​ത​ല​യാ​ണ് കോ​വി​ഡി​ന്‍റെ അ​ടി​യ​ന്ത​ര പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫാ. ​ജോ​ണ്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത്. സിബി​സി​ഐ​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഈ ​പ്ര​സ്ഥാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.


ച​ങ്ങ​നാ​ശേ​രി ഇ​ത്തി​ത്താ​നം തെ​ക്കേ​ക്ക​ര വ​ർ​ഗീ​സ് -ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഹെ​ൽ​ത്ത് സി​സ്റ്റം​സ് മാ​നേ​ജ്മെ​ന്‍റി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ദ്ദേ​ഹം ബം​ഗ​ളൂരു സെ​ന്‍റ് ജോ​ണ്‍സി​ൽ ത​ന്നെ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഹെ​ഡ് ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​ര​വേ​യാ​ണ് പു​തി​യ നി​യ​മ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.