സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ഷിൻസി ഫിലിപ്പിന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും
Saturday, June 12, 2021 1:17 AM IST
കുറവിലങ്ങാട്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വയലാ സ്വദേശിയായ നഴ്സ് ഷിൻസി ഫിലിപ്പിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വയലാ ഇടച്ചേരിതടത്തിൽ ഫിലിപ്പ്- ലിലാമ്മ ദന്പതികളുടെ മകൾ ഷിൻസി ഫിലിപ്പി(28)ന്റെ മൃതദേഹം നാളെ രാവിലെ ഏഴോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.
നാളെ രാവിലെ എട്ടോടെ കുടുംബാംഗങ്ങൾ ഏറ്റുവാങ്ങുന്ന മൃതദേഹം ഉച്ചകഴിഞ്ഞു കോട്ടയത്തെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ എത്തിക്കും. തിങ്കളാഴ്ച രാവിലെ ഏഴോടെ ഭർത്താവ് കോട്ടയം കുഴിമറ്റം പാച്ചിറതോപ്പിൽ ബിജോ കുര്യന്റെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 10.30ന് കുറവിലങ്ങാട് വയലായിലെ ഇടച്ചേരിതടത്തിൽ വീട്ടിൽ മൃതദേഹം എത്തിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു വയലാ സെന്റ് ജോർജ് പള്ളിയിൽ സംസ്കാരം നടത്തും.