യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
Thursday, June 17, 2021 12:15 AM IST
ചവറ സൗത്ത്: കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ പോയ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ചവറ തെക്കുംഭാഗം നടുവത്തു ചേരി സജീ ഭവനത്തില്‍ സജിക്കുട്ടനെ (28) ആണ് തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് പിടിപെട്ട് നിരീക്ഷണത്തില്ക്കഴിഞ്ഞി രുന്ന, യുവതിയുടെ അമ്മയുടെ സഹോദരിയെ ആശുപത്രി യിലെ ത്തിച്ചു മടങ്ങുന്നതിനിടെയാണ് ആംബുലൻസിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ഡ്രൈവർ ശ്രമം നടത്തി യതെന്ന് പോലീസ് പറഞ്ഞു.