ബാറുകൾ തുറക്കരുത്: കെസിബിസി മദ്യവിരുദ്ധ സമിതി
Thursday, June 17, 2021 12:50 AM IST
തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ അടച്ചിട്ട ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറന്നുകൊടുത്ത സർക്കാർ തീരുമാനത്തിൽ നിന്നു പിന്തിരിയണമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ് അരീക്കൽ ആവശ്യപ്പെട്ടു. തൊഴിലില്ലാതെ പൊറുതിമുട്ടി കടക്കെണിയിലായ കുടുംബങ്ങളുടെ പണം പിഴിയാനുള്ള നടപടി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.