നിറപുത്തരിപൂജ: ശബരിമലയിൽ ഓഗസ്റ്റ് 15 ന് നട തുറക്കും
Friday, July 30, 2021 1:51 AM IST
തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താക്ഷേത്രത്തിലെ നിറപുത്തരി പൂജയ്ക്കായി ഓഗസ്റ്റ് 15 ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 16 ന് പുലർച്ചെ 5.55 ന് മേൽ 6.20 നകമുള്ള മുഹൂർത്തത്തിൽ ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ നിറപുത്തരിപൂജ നടക്കും.
കോവിഡ് പശ്ചാത്തലത്തിൽ പുറത്ത് നിന്ന് കതിർകറ്റകൾ കൊണ്ടുവരുവാൻ അനുവദിക്കില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.