സംസ്ഥാനത്ത് ടിപിആർ 13.53%
Friday, July 30, 2021 1:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,064 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ശതമാനമായി. 1,63,098 സാന്പിളുകൾ പരിശോധിച്ചു.
ഇന്നലെ 128 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 16,585 ആയി. 102 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 16,649 പേർ രോഗമുക്തി നേടി. 1,54,820 പേരാണു ചികിത്സയിലുള്ളത്.