സംസ്ഥാനത്ത് 19,653 പേർക്ക് കോവിഡ്
Monday, September 20, 2021 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19,653 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാന്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേർ രോഗമുക്തരായി. 152 മരണങ്ങൾകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 23,591 ആയി. 1,73,631 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.