ഐഎസ്ആർഒ ഗൂഢാലോചന കേസ്: സിബിഐ സംഘം വിദേശത്തേക്ക്
Wednesday, September 22, 2021 12:07 AM IST
തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ സിബിഐ സംഘം വിദേശത്തേക്ക്. ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളായിരുന്ന മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കാനാണ് അന്വേഷണസംഘം മാലിയിലും ശ്രീലങ്കയിലും പോകുന്നത്.
ചാരക്കേസിൽ മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും അറസ്റ്റിലായിരുന്നു. എന്നാൽ, ഗൂഢാലോചന കേസിൽ ഇരുവരും സാക്ഷികളാണ്. ഇവരെ കാണാൻ സിബിഐ ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പോകുന്നത്. കൊളംബോയിലാണ് ഫൗസിയ ഹസൻ ഇപ്പോൾ താമസിക്കുന്നത്.