33 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാക്കുന്നു
Friday, September 24, 2021 11:13 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 33 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാക്കാൻ സർക്കാർ ഉത്തരവ്. റവന്യു വകുപ്പിന്റെ 2021-22 സാന്പത്തിക വർഷത്തെ സ്മാർട്ട് വില്ലേജ് ഓഫീസുകളുടേയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടേയും വില്ലേജുകൾ തെരഞ്ഞെടുത്താണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
സ്മാർട്ട് റവന്യു ഓഫീസ് പദ്ധതി പ്രകാരം പുതുതായി കെട്ടിടം നിർമിച്ച് സ്മാർട്ടാക്കേണ്ട വില്ലേജ് ഓഫീസുകളും അറ്റകുറ്റപ്പണി, ചുറ്റു മതിൽ നിർമാണം എന്നിവയ്ക്കുള്ള വില്ലേജ് ഓഫീസുകളുടെയും നിർമാണ പ്രവൃത്തിക്കാണ് സർക്കാർ ഉത്തരവായത്.
അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുകയാണ് റവന്യു വകുപ്പിന്റെ ലക്ഷ്യം. വില്ലേജ് ഓഫീസുകൾക്ക് ഒരു ഏകീകൃത ഡിസൈനും തയാറായി വരുന്നു.
റവന്യു വകുപ്പിന്റെ സേവനങ്ങൾ കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് ഡിജിറ്റലായിയിരുന്നു. സേവനങ്ങളോടൊപ്പം കെട്ടിടവും സ്മാർട്ടാക്കുക എന്നതാണു ലക്ഷ്യം.