ഭാരവാഹിപ്പട്ടികയിൽ പരാതികളില്ലെന്ന് വി.ഡി. സതീശന്
Saturday, October 23, 2021 12:12 AM IST
പറവൂര്‍: കെപിസിസി ഭാരവാഹിപ്പട്ടികയെക്കുറിച്ച് നേതാവും ഒരു പരാതിപ്പെട്ടിട്ടില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തി ജില്ലകളിലെ സാഹചര്യം പരിശോധിച്ച് ഗൃഹപാഠം ചെയ്തു തയാറാക്കിയ പട്ടികയാണ്.
ഭാരവാഹി പ്പട്ടികയെ എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. മുന്നൂറും നാനൂറും പേരടങ്ങുന്ന സമിതിയാണ് 51 ആയി ചുരുങ്ങിയത്. ചില കുറുവുകള്‍ ഉണ്ടാകാം. അര്‍ഹരായ ചിലര്‍ ഉള്‍പ്പെട്ടിട്ടില്ല. അവര്‍ക്കുകൂടി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നല്‍കും.
രാഷ്ട്രീയകാര്യസമിതിയാണ് ജംബോ കമ്മിറ്റി ഒഴിവാക്കണമെന്നു തീരുമാനിച്ചതും ഭാരവാഹികളുടെ എണ്ണം എത്രയെന്നു നിശ്ചയിച്ചതും. പരാതി പറഞ്ഞാല്‍ അതു പരിഹരിക്കും. കെ. മുരളീധരനുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പട്ടികയില്‍ അതൃപ്തിയുണ്ടെന്നു കെ. മുരളീധരന് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. മുരളീധരനുമായി സംസാരിക്കുമെന്നും വി.ഡി. സതീശന് വ്യക്തമാക്കി.