ക്ഷീരകർഷകർക്കു സബ്സിഡിക്കായി ഓൺലൈനിൽ അപേക്ഷിക്കാം
Wednesday, December 1, 2021 11:33 PM IST
തിരുവനന്തപുരം: ക്ഷീരകർഷകർക്ക് സബ്സിഡി സ്കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പിന്റെ ഓഫിസുകളിലോ പോകേണ്ടതില്ല. അപേക്ഷകൾ മൊബൈൽ വഴിയോ ലാപ്ടോപ്പ് ഉപയോഗിച്ചോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി സമർപ്പിക്കാം.
ഇതിനായുള്ള ക്ഷീരശ്രീ പോർട്ടൽ ksheerasree.kerala.gov.in ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി നാടിനു സമർപ്പിച്ചു.നടപ്പു സാമ്പത്തിക വർഷം വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ അപേക്ഷകൾ പോർട്ടൽ വഴി സ്വീകരിക്കും.