അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം
Friday, January 28, 2022 1:26 AM IST
തിരുവനന്തപുരം: മാർച്ചിൽ ആരംഭിക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് (സി.ഓ.ഇ സ്കീം) നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാതിരുന്നവർക്ക് ഫൈനോടുകൂടി ഈ മാസം 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോം ബന്ധപ്പെട്ട ഗവ: ഐ ടി ഐ കളിലും www.det.kerala.gov.inഎന്ന വെബ്സൈറ്റിലും ലഭിക്കും.