മാക്ട ഏകദിന ചലച്ചിത്ര പഠന ക്ലാസ് 27ന്
Tuesday, August 9, 2022 1:09 AM IST
കൊച്ചി: സിനിമയുടെ സാങ്കേതികരംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്കുവേണ്ടി മലയാളം സിനി ടെക്നീഷൻസ് അസോസിയേഷൻ (മാക്ട) ഏകദിന/ത്രിദിന ചലച്ചിത്ര പഠന ക്ലാസുകളും ക്യാന്പുകളും സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി 27ന് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെ കച്ചേരിപ്പടി മാക്ട ജോണ്‍പോൾ ഹാളിൽ മാക്ട ചെയർമാനും ചലച്ചിത്ര രചയിതാവും സംവിധായകനുമായ മെക്കാർട്ടിന്റെ നേതൃത്വത്തിൽ ആദ്യ ഏകദിന ക്ലാസ് നടക്കും. ഭക്ഷണച്ചെലവ് ഉൾപ്പെടെ 1,500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ആദ്യം തെരഞ്ഞെടുക്കുന്ന 20 പേർക്കാണ് അവസരം.
താൽപര്യമുളളവർ ബയോഡാറ്റ സഹിതം mactacinema@ gmail. comഎന്ന ഇ-മെയിൽ വിലാസത്തിലോ 0484-2396094, 8590396117 എന്നീ നന്പറുകളിലോ ബന്ധപ്പെടണം.