സംസ്ഥാനത്ത് വിനോദ സഞ്ചാരികൾ എത്തുന്നതിൽ റിക്കാർഡ് വർധന: മന്ത്രി മുഹമ്മദ് റിയാസ്
Friday, November 25, 2022 11:12 PM IST
തിരുവനന്തപുരം: ഈവർഷം ഒന്പതുമാസത്തിൽ സംസ്ഥാനത്ത് ഒരു കോടിയിലേറെ ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയതായി മന്ത്രി മുഹമ്മദ് റിയാസ്. ഇത് സർവകാല റിക്കാർഡാണ്.
ടൂറിസ്റ്റായി എത്തുകയും ഹോട്ടലിൽ ഒരു ദിവസമെങ്കിലും താമസിക്കുകയും ചെയ്യുന്നവരുടെ കണക്ക് മാത്രമാണിത്. ശബരിമല, മറ്റ് തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തി മടങ്ങുന്നവരുടെ കണക്ക് ഇതിൽപെടില്ല.
സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയത്. 28,93,631 പേർ. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, വയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ടൈം മാഗസിൻ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു. കാരവൻ പോളിസിയെ ടൈം മാഗസിൻ അഭിനന്ദിച്ചു.