സംവരണേതര സമുദായങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കണം: അഡ്വ. മാണി വിതയത്തില്‍
Saturday, November 26, 2022 1:55 AM IST
ചങ്ങനാശേരി: സംവരണേതര സമുദായങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മുന്നാക്ക സമുദായ കമ്മീഷന് അംഗം അഡ്വ. മാണി വിതയത്തില്‍.
മുന്നാക്ക സമുദായ ഐക്യ മുന്നണിയുടേയും ചങ്ങനാശേരി അതിരൂപതാ കാര്‍പ് ഡിപ്പാര്‍ട്ടുമെന്റിന്റെയും ആഭിമുഖ്യത്തില്‍ സംവരണേതര സമുദായ സംഘടനകള്‍ സംയുക്തമായി ചങ്ങനശേരി എസ് എച്ച് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സാമ്പത്തിക സംവരണം അവലോകനവും ചര്‍ച്ചയും ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംവരണേതര സമുദായങ്ങളുടെ പ്രശ്നങ്ങള്‍, സര്‍ട്ടിഫിക്കറ്റ് നിഷേധം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു.
മുന്നാക്ക സമുദായ ഐക്യ മുന്നണി സംസ്ഥാന പ്രസിഡന്റ് ടി എം അരവിന്ദാക്ഷക്കുറുപ്പ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്നാക്കം എന്ന് മുദ്ര കുത്തപ്പെടുന്ന സംവരണേതര സമുദായങ്ങള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പിന്നാക്കം പോയിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം, ഓള്‍കേരള ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന ചെയര്മാന് രംഗദാസ പ്രഭു. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍, മുന്നാക്ക സമുദായ ഐക്യ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എന്‍ വാഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപതാ കാര്‍പ്പ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കാവയലില്‍ വിഷയാവതരണം നടത്തി. മുന്നാക്ക സമുദായ ഐക്യ മുന്നണിയുടെ ഔദ്യോഗിക വക്താവ് ഡോ. ദിനേശ് കര്‍ത്താ മോഡറേറ്ററായിരുന്നു.മുന്നാക്ക സമുായ സംഘടനകളെ ഉള്‍പ്പെടുത്തി ദേശീയ സംവരണേതരസമുദായ മുന്നണി രൂപീകരിക്കുമെന്നും സമുദായങ്ങളുടെ നന്മയ്ക്കായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.