ക്ഷാമബത്ത; സർക്കാരിനെതിരേ നിയമ നടപടിക്കൊരുങ്ങി കെപിസിടിഎ
Tuesday, December 6, 2022 1:39 AM IST
കണ്ണൂർ: സംസ്ഥാനത്തെ കോളജ് അധ്യാപകരുടെ ക്ഷാമബത്ത അകാരണമായി തടഞ്ഞുവച്ചെന്നാരോപിച്ച് സർക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങാൻ കെപിസിടിഎ സംസ്ഥാന സമിതി തീരുമാനിച്ചു.
ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണെന്ന കോൽക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണു കെപിസിടിഎ നടപടി. ഇതിനിടെ പിഎച്ച്ഡി/എംഫിൽ ഇൻക്രിമെന്റ് വിഷയത്തിൽ വ്യക്തമായ കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി കെപിസിടിഎ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസ് എട്ടിനു ഹൈക്കോടതി പരിഗണിക്കും.
നിലവിൽ കോളജ് അധ്യാപകർക്ക് 17 ശതമാനം ക്ഷാമബത്ത മാത്രമാണു ലഭിക്കുന്നതെന്നും കോളജ് അധ്യാപകരോടു സർക്കാർ വിവേചനം തുടരുകയാണെന്നും സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദലി, സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമചന്ദ്രൻ കീഴോത്ത് എന്നിവർ പറഞ്ഞു.