വിഴിഞ്ഞം: സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് എസ്എംവൈഎം
Tuesday, December 6, 2022 1:39 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്നു നിർബന്ധബുദ്ധിയോടെ വാശിപിടിക്കുന്ന കേരള സർക്കാരിന്റെ നിലപാട് പുനഃപരിശോധിക്കണമെന്ന് സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം).
തീരദേശ മേഖലകളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും ജൈവസമ്പന്നമായ കടൽ മേഖലകളിലൊന്നായ വിഴിഞ്ഞം വികസന പദ്ധതികളുടെ പേരിൽ ഇല്ലായ്മ ചെയ്യരുതെന്നും എസ്എംവൈഎം ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺ ഡേവിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആനിമേറ്റർ സിസ്റ്റർ ജിൻസി ചാക്കോ ജനറൽ സെക്രട്ടറി വിപിൻ പോൾ, സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, രൂപത ഡയറക്ടർമാർ എന്നിവർ പ്രസംഗിച്ചു.