വിനോദസഞ്ചാരിയെ വെളളച്ചാട്ടത്തിൽ കാണാതായി
വിനോദസഞ്ചാരിയെ വെളളച്ചാട്ടത്തിൽ കാണാതായി
Monday, February 6, 2023 3:34 AM IST
രാ​ജാ​ക്കാ​ട് (ഇടുക്കി): മു​തി​ര​പ്പു​ഴ​യാ​റി​ൽ എ​ല്ല​ക്ക​ൽ ചു​ന​യം​മാ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ വി​നോ​ദസ​ഞ്ചാ​രി​യാ​യ യു​വാ​വി​നെ വെ​ള്ള​ത്തി​ൽ വീ​ണു കാ​ണാ​താ​യി. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​ന്ദീ​പിനെ(21)​ ആ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സ​ന്ദീ​പ് ഉ​ൾ​പ്പെ​ടുന്ന അ​ഞ്ചം​ഗ സം​ഘം മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ച് തി​രി​കെ എ​ല്ല​ക്ക​ൽ വ​ഴി ചു​ന​യം​മാ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു.


സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ സ​ന്ദീ​പ് കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണു. അ​ടി​യൊ​ഴു​ക്ക് കൂ​ടു​ത​ലാ​യ​തി​നാ​ൽ പെ​ട്ടെ​ന്നു മു​ങ്ങിത്താഴ്ന്നു. നാ​ട്ടു​കാ​രു​ടെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തൊ​ടു​പു​ഴ​യി​ൽ​നി​ന്നു​ള്ള സ്കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.