സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ അധിക തസ്തിക അനുവദിക്കാൻ കഴിയില്ലെന്നു ഫയലിൽ കുറിച്ചു. റവന്യു മന്ത്രി, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കാര്യം ധരിപ്പിച്ചെങ്കിലും പദ്ധതിക്ക് അനുമതി ലഭിച്ചില്ല.
പകരം ഇ ഡിജിറ്റൽ സാക്ഷരത ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും റവന്യു സേവന അപേക്ഷകളിൽ ഇ- ഡിജിറ്റൽ സാക്ഷരത പദ്ധതി നടപ്പാക്കാൻ റവന്യു വകുപ്പു തീരുമാനിച്ചത് ഇതേത്തുടർന്നാണ്. സ്മാർട്ട് ഫോണ് വഴി റവന്യു അപേക്ഷകൾ നൽകുന്നതിന് ജനങ്ങളെ ബോധവത്കരിക്കുകയാണു ലക്ഷ്യം.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് റവന്യു ഇ- സാക്ഷരത നൽകുന്ന പദ്ധതി നടപ്പാക്കാനാണു മുൻഗണന. ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽ ഭൂരിഭാഗത്തിനും പഠനത്തിന്റെ ഭാഗമായി ലാപ്ടോപ്പോ ടാബോ കൈവശമുണ്ടാകുമെന്ന നിരീക്ഷണത്തിന്റെ കൂടി അടിസ്ഥാനത്തിലാണു പദ്ധതി ആലോചിക്കുന്നത്.
വില്ലേജ് ഓഫീസ് കൈക്കൂലി വ്യാപകമായ സാഹചര്യത്തിൽ ഇതു വേഗത്തിൽ നടപ്പാക്കാനുള്ള നടപടികളുമായാണു മുന്നോട്ടു പോകുന്നത്.
പ്രതിവർഷം 20,000 അപേക്ഷകൾ വില്ലേജ് ഓഫിസുകളിൽ കഴിഞ്ഞ വർഷം 2248 മുതൽ 20,000 വരെ അപേക്ഷകൾ എത്തിയതായാണു രേഖകളിലുള്ളത്. ഇ- ഡിസിട്രിക്ട് പദ്ധതി പ്രകാരം ആലപ്പുഴ നീലംപേരൂർ വില്ലേജ് ഓഫീസിലാണ് കഴിഞ്ഞ വർഷം കുറഞ്ഞ അപേക്ഷ ലഭിച്ചത്. 2248 എണ്ണം.
എന്നാൽ, എറണാകുളം ജില്ലയിലെ ഒരു വില്ലേജ് ഓഫീസിൽ 20,000ത്തിനു മുകളിൽ അപേക്ഷ കഴിഞ്ഞ വർഷമെത്തി. ഒരു വില്ലേജ് ഓഫീസർ, രണ്ടു വില്ലേജ് അസിസ്റ്റന്റുമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിങ്ങനെ അഞ്ചു ജീവനക്കാരാണുള്ളത്. അപേക്ഷകളിൽ നടപടി സ്വീകരിക്കേണ്ടത് വില്ലേജ് അസിസ്റ്റന്റുമാരാണ്. ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ട ചുമതലയാണ് ഫീൽഡ് അസിസ്റ്റന്റുമാർക്കുള്ളത്.
ഇപ്പോൾത്തന്നെ അധിക ജോലിഭാരമുള്ള ഇവർക്ക് ഫ്രണ്ട് ഓഫീസ് സംവിധാനത്തിന്റെ ചുമതല നൽകാൻ കഴിയില്ലെന്നാണ് റവന്യു വകുപ്പു നിലപാട്.