കീം സ്കോർ പരിശോധിക്കാം
Friday, June 2, 2023 1:07 AM IST
തിരുവനന്തപുരം: മേയ് 17നു നടന്ന കേരള എൻജിനിയറിംഗ്/ഫാർമസി പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്കു ലഭിച്ച സ്കോർ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഉത്തരസൂചിക സംബന്ധിച്ച പരാതികൾ വിദഗ്ധസമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് സ്കോർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹെൽപ് ലൈൻ നന്പർ : 0471 2525300.