മരട് ജോസഫിന്റെ നിര്യാണത്തിൽ അനുശോചിച്ചു
Friday, September 22, 2023 5:15 AM IST
തൃശൂർ: നാടകലോകത്ത് വേറിട്ട അഭിനയശൈലിയിലൂടെ മാറ്റ ത്തിന്റെ വിത്തു പാകിയ അതുല്യനായ നാടകപ്രതിഭയായിരുന്നു മരട് ജോസഫ് എന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യത്യസ്ത കഥാപാത്രങ്ങളെ തനിമ ചോരാതെ അവിസ്മരണീയമാക്കാൻ മരട് ജോസഫിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.