മൂന്നാം സീറ്റിന് അർഹതയുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി
Sunday, October 1, 2023 1:33 AM IST
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റിന് മുസ്ലിം ലീഗിന് അർഹതയുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി കമ്മിറ്റികൾ ചേർന്നതിനുശേഷം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കും. കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരിച്ച് നൽകുന്നതിനാവശ്യമായ നടപടി സർക്കാർ എടുക്കുന്നില്ല.
അഴിമതിയോട് സഹകരിക്കാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.