തെരച്ചിൽ വനത്തിനുള്ളിലേക്കും വനത്തിനുള്ളിലേക്കും ചാലിയാറിന്റെ കൈവഴികള്‍, തോടുകള്‍ എന്നിവ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്താന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇന്നലെ മാത്രം അഞ്ച് മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽനിന്നു ലഭിച്ചത്. 18 ശരീരഭാഗങ്ങളും ചാലിയാറിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നായി ലഭിച്ചു.
രാത്രിയോടെ വീണ്ടും മൃതദേഹങ്ങള്‍ എത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നുള്ള അവസാന കണക്കുകളനുസരിച്ച് 58 മൃതദേഹങ്ങളും 93 മൃതദേഹ ഭാഗങ്ങളുമാണ് ലഭിച്ചത്. 146 പോസ്റ്റ്മോര്‍ട്ടങ്ങൾ ഇന്നലെയോടെ പൂര്‍ത്തിയാക്കി.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മേപ്പാടി സിയാ നൗറിന് (11), ചൂരല്‍മല ആമക്കുഴിയില്‍ മിന്‍ഹാ ഫാത്തിമ (14), മേപ്പാടി മുണ്ടക്കൈ കരുണ സരോജം വീട്ടില്‍ പാര്ഥന്(74) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി കൊണ്ടുപോവുകയും ചെയ്തു. മറ്റു മൃതദേഹങ്ങൾ അധികൃതര്‍ വയനാട്ടില്‍ എത്തിച്ചു.