വയനാടിനും വിലങ്ങാടിനും സുസ്ഥിര കൈത്താങ്ങേകാം
വയനാടിനും വിലങ്ങാടിനും  സുസ്ഥിര  കൈത്താങ്ങേകാം
Saturday, August 3, 2024 2:03 AM IST
വ​​​​​യ​​​​​നാ​​​​​ടി​​​​നും വി​​​​ല​​​​ങ്ങാ​​​​ടി​​​​നും സു​​​​​സ്ഥി​​​​​ര പു​​​​​ന​​​​​ര​​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​കാ​​​​​ൻ കേ​​​​​ര​​​​​ള ക​​​​​ത്തോ​​​​​ലി​​​​​ക്ക മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി ചു​​​​​മ​​​​​ത​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള കെ​​​​സി​​​​​ബി​​​​​സി​​​​​യു​​​​​ടെ ജ​​​​​സ്റ്റീ​​​​​സ് പീ​​​​​സ് ആ​​​​ൻ​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ള സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം ഇ​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് പ്ര​​​​​ഥ​​​​​മ ആ​​​​​ലോ​​​​​ച​​​​​നാ​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി.

രാ​​​​​ഷ​​​​ട്ര​​​​​ദീ​​​​​പി​​​​​ക​ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ കൂ​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തോ​​​​​ടെ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ലോ​​​​​ച​​​​​നാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് പീ​​​​​സ് ആ​​​​ൻ​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ മാ​​​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് തോ​​​​​മ​​​​​സ് മാ​​​​​ർ കൂ​​​​​റി​​​​​ലോ​​​​​സ്, പി​​​​​ഒ​​​​​സി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് പാ​​​​​ല​​​​​ക്കാ​​​​​പ്പി​​​​​ള്ളി, കേ​​​​​ര​​​​​ള സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം ഡ​​​​​യ​​​​​റ​​​​ക്ട​​​​​ർ ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് മാ​​​​​വു​​​​​ങ്ക​​​​​ൽ, രാ​​​​​ഷ്‌​​​​ട്ര​​​​​ദീ​​​​​പി​​​​​ക ലി​​​​മി​​​​റ്റ​​​​ഡ് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ മോ​​​​​ൺ. മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട്, കെ​​​​സി​​​​ബി​​​​സി​​​​​യു​​​​​ടെ ഡി​​​​​സാ​​​​​സ്റ്റ​​​​​ർ മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ് ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഫാ. ​​​​​റൊ​​​​​മാ​​​​​ൻ​​​​​സ് ആ​​​​ന്‍റ​​​​ണി, ഫാ. ​​​​​ജോ​​​​​ർ​​​​​ജ് വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ടി​​​​​ൽ, ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.


ദു​​​​​രി​​​​​ത​​​​​ബാ​​​​​ധി​​​​​ത മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ രൂ​​​​​പ​​​​​ത​​​​​ക​​​​​ളു​​​​​ടെ അധ്യക്ഷ​​​​​ന്മാ​​​​​ർ സാ​​​​​മൂ​​​​​ഹ്യ സേ​​​​​വ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ തു​​​​​ട​​​​​ങ്ങി കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​രെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി വി​​​​​ശ​​​​​ദ​​​​​മാ​​​​​യ തു​​​​​ട​​​​​ർ ആ​​​​​ലോ​​​​​ച​​​​​നാ​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പ്രാ​​​​​ഥ​​​​​മി​​​​​ക രൂ​​​​​പ​​​​​രേ​​​​​ഖ ത​​​​​യാ​​​​​റാ​​​​​ക്കി കെ​​​​സി​​​​​ബി​​​​സി സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ വി​​​​​വി​​​​​ധ രൂ​​​​​പ​​​​​ത​​​​​ക​​​​​ളു​​​​​ടെ സാ​​​​​മൂ​​​​​ഹ്യ​​​​​സേ​​​​​വ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ വ​​​​​ഴി ദു​​​​​ര​​​​​ന്ത​​​​​ബാ​​​​​ധി​​​​​ത​​​​​ർ​​​​​ക്കാ​​​​​യി സാ​​​​​ധ​​​​​ന​​​​​സാ​​​​​മ​​​​​ഗ്രി​​​​​ക​​​​​ൾ എ​​​​​ത്തി​​​​​ച്ചു ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ് സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള​​​​​ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​നോ​​​​​ട​​​​​കം ല​​​​​ഭി​​​​​മാ​​​​​ക്കി​​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്.

കേ​​​ര​​​ള സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ ഓ​​​വ​​​ര്‍സീ​​​സ് ബാ​​​ങ്ക് നാ​​​ഗ​​​മ്പ​​​ടം ബ്രാ​​​ഞ്ചി​​​ലു​​​ള്ള (കോ​​​ട്ട​​​യം) അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ര്‍ - 196201000000100, ഐ​​​എ​​​ഫ്എ​​​സ്‌​​​സി കോഡ്‍- IOBA0001962. ബ​ന്ധ​പ്പെ​ടേ​ണ്ട ഇ​മെ​യി​ൽ: [email protected]; ഫോ​ൺ: 9495510395 (ഡ​യ​റ​ക്‌​ട​ർ, കെ​എ​സ്എ​സ്എ​ഫ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.